Wednesday, July 24, 2013

101 ഇതിഹാസതാരങ്ങള്‍ - വാത്മീകി

ആദികവി എന്നറിയപ്പെടുന്നു. രാമായണകാവ്യത്തിന്റെ രചയിതാവ് - മഹര്‍ഷിവര്യന്‍. വരുണന്റെ പത്താമത്തെ പുത്രന്‍. യഥാര്‍ഥ നാമം രത്നാകരന്‍ എന്നായിരുന്നു. കൊള്ളക്കാരനായും കാട്ടാളനായും ജീവിതം ആരംഭിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളുമായി (നാരദന്‍) സംവാദത്തില്‍ ഏര്‍പ്പെട്ടു. സംവാദത്തിനൊടുവില്‍ മനംമാറ്റം സംഭവിച്ചു. മരച്ചുവട്ടില്‍ രാമനാമം ജപിച്ചു വര്‍ഷങ്ങളോളം തപസനുഷ്ഠിച്ചു. ശരീരം ചിതല്‍പ്പുറ്റുകളാല്‍ മൂടപ്പെട്ടിട്ടും ജപം മുടക്കിയില്ല. പിന്നീടൊരിക്കല്‍ അതുവഴിയെത്തിയ സപ്തര്‍ഷികള്‍ ചിതല്‍പ്പുറ്റ് മാറ്റി. അറിവിന്റെ ആള്‍രൂപമായി വാല്മീകി പുറത്തു വന്നു. തമസാ നദീ തീരത്ത് ആശ്രമം കെട്ടി. പില്‍ക്കാലത്ത് ഇതിഹാസ കാവ്യമായ രാമായണം രചിച്ചു. മഹാഭാരതകഥ ഇന്നത്തെ രൂപത്തില്‍ പ്രചരിക്കുന്നതിനും വളരെ മുമ്പാണ് വാല്മീകിയുടെ കാലമെന്നു വാദിക്കുന്നവരുമുണ്ട്.

0 comments:

Post a Comment