വശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനായ രാവണന്‍. ഒരിക്കല്‍ രാവണന്‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍, ഗന്ധര്‍വന്‍മാര്‍, യക്ഷന്‍മാര്‍, അസുരന്‍മാര്‍, രാക്ഷസന്‍മാര്‍, ഇവര്‍ക്കാര്‍ക്കും തന്നെ വധിക്കുവാന്‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍ബലത്തില്‍ അഹങ്കാരിയായിമാറിയ രാവണന്‍ കണ്ണില്‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍ ദ്രോഹിക്കുകയും ചെയ്‌തു.. ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍ പൊറുതിമുട്ടിയപ്പോള്‍ ഭൂമിദേവിതന്നെ മുന്‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു.
താന്‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവുപറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍ പറയുകയും ഛെയ്തു. പക്ഷേ, ദുഷ്ടനാണെങ്കിലും രാവണന്‍ നല്ലൊരു ശിവഭക്തനായിരുന്നു. ഭക്തനെ വധിക്കന്‍ മഹാദേവനു പറ്റുമായിരുന്നില്ല. മഹാദേവനിര്‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു:
"ഇതിനുമുമ്പ്, ലോകസംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുള്ള ഭഗവാന്‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍ നിന്നും രക്ഷിച്ചാലും"
ഭഗവാന്‍ അവര്‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍ പുത്രഭാവത്തില്‍ ഭൂമിയില്‍ ജന്മം കൊള്ളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും വധിച്ചു ഭൂമിദേവിയെ പരിപാലിക്കുന്നതായിരിക്കും."
------------------------------
ദശരഥന്റെ പുത്രലാഭാലോചന എന്ന രണ്ടാം അധ്യായത്തിലേക്കുപോവുക.

0 comments:
Post a Comment