നാലു കുമാരന്‍മാരും മിടുക്കരായി വളര്‍ന്നുവന്നു. രാമന്റെ നിഴല്‍ പോലെ ലക്ഷ്‍മണനും ഭരതനു കൂട്ടായി ശത്രുഘ്‍നനും ഒന്നിച്ചു കൂട്ടുകൂടിയും പഠിച്ചും കളിച്ചും വളര്‍ന്നുവന്നു. ദശരഥന്‍ കുട്ടികള്‍ക്കുവേണ്ട ക്രിയാദികളെല്ലാം വേണ്ടും വിധം ചെയ്തുകൊടുത്തു. കുമാരന്‍മാര്‍ക്കു അഞ്ചുവയസു കഴിഞ്ഞപ്പോള്‍ കുലഗുരുവായ വസിഷ്‍ഠമഹര്‍ഷിയെക്കൊണ്ട് വിദ്യാഭ്യാസം ചെയ്യിക്കാനാരംഭിച്ചു. ആചാര്യശ്രേഷ്‍ഠന്‍ ശാസ്ത്രങ്ങളും പുരാണങ്ങളും അവരെ അഭ്യസിപ്പിച്ചു. അവര്‍ അതിവേഗത്തില്‍ തന്നെ ശ്രുതി സ്‍മൃതികളും ലളിതകലകളും അസ്ത്ര ശാസ്ത്രം തുടങ്ങിയ ആയുധവിദ്യകളും പഠിച്ചു. പന്ത്രണ്ടുവയസു പൂര്‍ത്തിയയപ്പോള്‍ ധനുര്‍വിദ്യയില്‍ അവര്‍ പാടവം തികഞ്ഞ് അതി സമര്‍ത്ഥരായി മാറി. ധര്‍മ്മ ശാസ്‍ത്രത്തിലവരെ ജയിക്കാന്‍ പണ്ഡിതന്‍ മാരില്ലാത്ത അവസ്ഥ വന്നു. അവര്‍ കോസല രാജ്യത്തിന്റെ കണ്ണിലുണ്ണികളായി വിളങ്ങിനിന്നു.
0 comments:
Post a Comment